Permit-Fees-n

2023 ഏപ്രില്‍ മുതല്‍ ഉയര്‍ന്ന പെര്‍മിറ്റ് ഫീസ് അടച്ചവര്‍ക്ക് തുക തിരികെനല്‍കും. ഓണ്‍ലൈനായി അപേക്ഷിക്കാം, പണം അക്കൗണ്ടിലെത്തും. എന്നുമുതല്‍ പണം കിട്ടുമെന്നുള്ള പ്രഖ്യാപനം ഉടന്‍. വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പുതിയ കെട്ടിടങ്ങള്‍ക്കുള്ള  പെര്‍മിറ്റ് ഫീസിന്‍റെ വര്‍ധന തിരുത്തി സര്‍ക്കാര്‍. നിലവില്‍ വര്‍ധിപ്പിച്ചതിന്‍റെ അന്‍പതു ശതമാനത്തോളം കുറവു വരുത്തിയാണ് പുതിയ നിരക്കുകള്‍. ഗ്രാമപഞ്ചായത്തുകളില്‍ 80 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ ഏര്‍പ്പെടുത്തിയ 50 രൂപ നിരക്ക് 25 രൂപയായാണ് കുറച്ചത്. നിലവില്‍ 150 ചതുരശ്രമീറ്ററിനു 11500 രൂപ പെര്‍മിറ്റ് ഫീസ് നല്‍കേണ്ടിയിരുന്ന ഉപഭോക്താവ് ഇനി പകുതി തുക നല്‍കിയാല്‍ മതിയാകും. പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ നിലവിലവില്‍ വരുമെന്നു മന്ത്രി എം.ബി.രാജേഷ് അറിയിച്ചു

കൂട്ടിയ നിരക്ക് കുറയ്ക്കുമോയെന്നു ചോദിച്ചപ്പോഴുള്ള 2023 ലെ മറുപടിയായിരുന്നു ഇത്. പത്തിരട്ടിയായിരുന്നു വര്‍ധന . വലിയ പ്രതിഷേധമുണ്ടായപ്പോഴും തിരുത്തില്ലെന്ന വാശിയില്‍ മന്ത്രി എം.ബി.രാജേഷ് ഉറച്ചു നിന്നു. ഒടുവില്‍ ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റു വാങ്ങിയതോടെ പറഞ്ഞത് വിഴുങ്ങി മന്ത്രി.

നിലവില്‍ വരുത്തിയ വര്‍ധനയുടെ അന്‍പതു ശതമാനമാണ് കുറവ് വരുത്തിയത്. പഞ്ചായത്തുകളില്‍ 80 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ചതുരശ്രമീറ്ററിനു 50 രൂപയെന്നത് 25 ആയി കുറച്ചപ്പോള്‍ , നഗരസഭയില്‍ അത്  70 ല്‍ നിന്നു 35 ആയും കോര്‍പറേഷനുകളില്‍ 100 ല്‍ നിന്നും 40 ആയുമാണ് കുറച്ചത്. ഇതിനു മുകളിലുള്ള ചതുരശ്ര മീറ്ററിനും ആനുപാതിക കുറവു വരുത്തിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പെര്‍മിറ്റ് ഫീസ് വര്‍ധന പ്രതിപക്ഷം വലിയ ആയുധമാക്കിയിരുന്നു. പുതുക്കിയ നിരക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ നിലവില്‍ വരും