kargil-war

TOPICS COVERED

കാര്‍ഗില്‍ വിജയത്തിന്‍റെ ഇരുപത്തിയഞ്ചാം വാര്‍ഷികം കൊണ്ടാടുമ്പോള്‍ ഓര്‍ക്കപ്പെടേണ്ട അനേകം പേരുടെ കൂട്ടത്തില്‍ കണ്ണൂര്‍ കടന്നപ്പള്ളി സ്വദേശിയായ ഒരു സൈനികനുമുണ്ട്.  പാകിസ്താന്‍റെ ഷെല്ലാക്രമണത്തില്‍ നട്ടെല്ലിന് പരുക്കേറ്റ് വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്ന ആര്‍ട്ടിലറി വിഭാഗത്തിലെ ഗണ്ണറായിരുന്ന പി.വി ശരത് ചന്ദ്രന്‍

 

അന്ന് പ്രായം ഇരുപത്തിരണ്ട്.. 138 മീഡിയം ആര്‍ട്ടിലറി വിഭാഗത്തിലെ ഗണ്ണറായിരുന്ന ശരത് ചന്ദ്രന്‍ സേനയില്‍ ചേര്‍ന്നിട്ട് രണ്ട് വര്‍ഷം പോലും തികഞ്ഞിരുന്നില്ല. പരിശീലനം കഴിഞ്ഞ് ഒരു തവണ നാട്ടില്‍ വന്നുമടങ്ങിയതേയുണ്ടായിരുന്നൊള്ളൂ.. ആദ്യ പോസ്റ്റിങ് തന്നെ ജമ്മുകശ്മീരിലെ ഉറി സെക്ടറില്‍. പാകിസ്താനെതിരെ ഒരു ഏറ്റുമുട്ടല്‍ കഴിഞ്ഞ് ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ കാര്‍ഗിലില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെവെച്ച് ശത്രുരാജ്യത്തിന്‍റെ ഷെല്‍ വാഹനത്തിന് മേല്‍ വന്നുപതിച്ചു. ശരത്ചന്ദ്രന്‍ അടക്കം അഞ്ചുപേര്‍ അടങ്ങുന്ന സൈനിക ട്രക്ക് റോഡില്‍ നിന്ന് നദിയിലേക്ക് തെറിച്ചുപോയി. അന്ന് സുഷുമ്ന നാഡിക്കേറ്റ പരുക്ക് കാരണം ദീര്‍ഘനാള്‍ ആശുപത്രിക്കിടക്കയില്‍. ആ കിടപ്പില്‍ നിന്ന് പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ല. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷമായി ചക്രക്കസേരയില്‍ ജീവിതം.

നടുതളര്‍ന്നുപോയ സൈനികന് വിവാഹമെന്ന സ്വപ്നവും യാഥാര്‍ഥ്യമാക്കാനായില്ല. കൂട്ടിനുള്ളത് സഹോദരങ്ങളും കുടുംബവും. പിറന്ന മണ്ണിന് സമര്‍പ്പിച്ച ജീവിതത്തില്‍ നിരാശയില്ലെന്ന് ഇന്നും പറയും ശരത്ചന്ദ്രന്‍ സേന നല്‍കുന്ന പെന്‍ഷനിലാണിപ്പോള്‍ ജീവിതം. ആരോടും പരാതിയും പരിഭവവുമില്ലാതെ.. നാടിനുവേണ്ടി പോരാടിയ ധീരയോദ്ധാവിന് ഹൃദയത്തില്‍ നിന്നും ബിഗ് സല്യൂട്ട്...

Kannr kadannappally soldier story: