വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെത്തുടർന്ന് ഫ്യൂസൂരിയ കെഎസ്ഇബിക്ക് തന്നെ വൈദ്യുതി ഉത്പാദിപ്പിച്ച് മധുര പ്രതികാരം ചെയ്ത ഒരു സ്കൂൾ ഉണ്ട് കോട്ടയത്ത്.. കോട്ടയം കുറിച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് വൈദ്യുതി ഉത്പാദനത്തിനുള്ള പദ്ധതി നടപ്പിലാക്കിയത്.. എല്ലാ സർക്കാർ സ്ഥാപനങ്ങളും പാഠമാക്കേണ്ട, പഠിക്കേണ്ട ആ മാതൃക കാണാം.
കോവിഡ് കാലത്തിനു ശേഷം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലം.. കൃത്യമായി പറഞ്ഞാൽ 2021ൽ..വൈദ്യുതി ബില്ല് അടയ്ക്കാൻ കഴിയാതിരുന്ന കുറിച്ചി സർക്കാർ ഹയർസെക്കൻഡറി സ്കൂളിന്റെ ഫ്യൂസൂരാനായിരുന്നു കെഎസ്ഇബിയുടെ തീരുമാനം... അന്ന് പിടിഎ കൂടി ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.. പ്രശ്നം ശാശ്വതമായി എങ്ങനെ പരിഹരിക്കാം എന്ന് ക്രിയാത്മകമായ ആലോചന ഇതാ ഇങ്ങനെ വൈദ്യുതി ഉല്പാദനത്തിലേക്ക് എത്തി.. ഒപ്പം ജനപ്രതിനിധികളും കൈകോർത്തു
പ്രതിദിനം 40 യൂണിറ്റ് വരെ സ്കൂളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട് .. അഞ്ചു യൂണിറ്റ് മാത്രമാണ് സ്കൂളിന് ആവശ്യമായി വരുന്നത്.. ബാക്കിയുള്ള വൈദ്യുതി കെഎസ്ഇബിക്ക് തന്നെ വിൽക്കും. ജില്ലാ പഞ്ചായത്തിന്റെ ഡിവിഷൻ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്