woodcash

നിരോധിച്ച രണ്ടായിരം രൂപയുടെ പത്തു നോട്ടുകള്‍ കൈവശംവച്ച എണ്‍പത്തിനാലുകാരന്‍ റിസര്‍വ് ബാങ്കിന്റെ കനിവിനായി കാത്തിരിക്കുകയാണ്. പോസ്റ്റ് ഓഫിസ് ജീവനക്കാരുടെ സഹായത്തോടെ നോട്ടുകള്‍ തപാല്‍ മുഖേന റിസര്‍വ് ബാങ്കിലേക്ക് അയച്ചിരിക്കുകയാണ് തൃശൂര്‍ ചേലക്കര സ്വദേശിയായ അയ്യപ്പന്‍ എഴുത്തച്ഛന്‍

 

എന്തെങ്കിലും ആവശ്യം വന്നാല്‍ ആകെ കയ്യിലുണ്ടായിരുന്ന തുകയായിരുന്നു ഇരുപതിനായിരം രൂപ. ആ തുക, കിട്ടില്ലെന്ന് മനസിലായതോടെ സങ്കടമായി. നിര്‍ധന കുടുംബാംഗമാണ് തൃശൂര്‍ ചേലക്കര നാട്യന്‍ചിറ സ്വദേശി അയ്യപ്പന്‍ എഴുത്തച്ഛന്റെ കരച്ചിലിനു കാരണം ഇതാണ്. രണ്ടായിരം രൂപയുടെ പത്തു നോട്ടുകളുമായി ബാങ്കില്‍ ചെന്നപ്പോഴാണ്, മാറ്റാന്‍ കഴിയില്ലെന്ന് മനസിലായത്. റിസര്‍വ് ബാങ്കിലേയ്ക്ക് അയയ്ക്കണമെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റ്ഓഫിസില്‍ ചെന്ന് ഇക്കാര്യം പറഞ്ഞപ്പോള്‍ തപാല്‍ അയയ്ക്കാന്‍ രണ്ടായിരം രൂപയുടെ താഴെ ചെലവ് വരും. തപാല്‍ ഇന്‍ഷൂര്‍ ചെയ്യേണ്ടതുണ്ട്. പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ സഹായിച്ചാണ്, ഈ തുക കണ്ടെത്തിയത്. റിസര്‍വ് ബാങ്കില്‍ എത്തിയ ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി20,000 രൂപ കിട്ടും. പക്ഷേ, സമയമെടുക്കും. രണ്ടായിരം രൂപ എങ്ങനെ ഇത്രയും നാള്‍ കൈവശംവച്ചുവെന്നറിയാന്‍ ചേലക്കര പൊലീസും സ്ഥലത്ത് എത്തി. മൊഴിയും രേഖപ്പെടുത്തി. പലപ്പോഴായി കിട്ടിയ തുക സ്വരൂപിച്ച് സൂക്ഷിച്ചെന്നാണ് മൊഴി.

Old man is waiting for RBIs help after holding ten banned 2000 rs notes: