car

TOPICS COVERED

തൃശൂര്‍ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജില്‍ ആഡംബര കാറില്‍ വിദ്യാര്‍ഥികളുടെ സാഹസിക പ്രകടനം. ക്യാംപസിനുള്ളില്‍ ഇത്തരം പരുക്കന്‍ ‍‍ഡ്രൈവിങ് ഷോകള്‍ നടത്തരുതെന്ന നിയമംലംഘിച്ചായിരുന്നു അഭ്യാസം. 

 

ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജിലെ മോട്ടോ എക്സ്പോയുടെ ഭാഗമായാണ് ആഡംബര കാര്‍ വേഗത്തില്‍ ചുറ്റിയടിച്ചുള്ള പ്രകടനം. അലക്ഷ്യമായും അമിതവേഗതയിലും വാഹനം പായുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാറിന്റെ റൂഫ് തുറന്ന് വിദ്യാര്‍ഥികള്‍ നിന്നിരുന്നത്. ഒട്ടേറെ വിദ്യാര്‍ഥികളുടെ സാന്നിധ്യത്തിലായിരുന്നു പരുക്കന്‍ ഡ്രൈവിങ്. ക്യാംപസുകളിലെ ഇത്തരം സാഹസിക പ്രകടനങ്ങള്‍ നേരത്തെതന്നെ നിരോധിച്ചിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇടപ്പെട്ടത്. പൊലീസും അന്വേഷണം തുടങ്ങി. കാര്‍ പിടിച്ചെടുത്ത് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

Adventurous performance of students in a luxury car in the college: