adivasitree

TOPICS COVERED

പതിച്ചുകിട്ടിയ ഭൂമിയിലെ തേക്കുമരങ്ങള്‍ വെട്ടിമാറ്റിയെന്ന് ആരോപിച്ച് കണ്ണൂരില്‍ ആദിവാസി കുടുബത്തിന് റവന്യൂ വകുപ്പ് പിഴയിട്ടത് പതിനാല് ലക്ഷം രൂപ. തില്ലങ്കേരി ശങ്കരന്‍കണ്ടി നഗറിലെ എസ്.കെ സീതയും കുടുംബവുമാണ് പിഴ നോട്ടീസുമായി എന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുന്നത്. മരം മോഷ്ടാക്കള്‍ കൊണ്ടുപോയതാണെന്നാണ് സീത പറയുന്നത്  

 

മട്ടന്നൂര്‍ കീച്ചേരിയില്‍ 2002–ലാണ് മരങ്ങള്‍ മുറിയ്ക്കരുതെന്ന വ്യവസ്ഥയോടെ സീതയുടെ പേരില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയത്. ഇവിടെ നിന്ന് 24 തേക്കുമരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ടെന്ന് റവന്യൂ വകുപ്പും ആരോ മോഷ്ടിച്ചുകടത്തിയതാണെന്ന് സീതയും പറയുന്നു. സീത പൊലീസില്‍ പരാതിപ്പെട്ടിട്ടും കാര്യമുണ്ടായില്ല. പിന്നാലെയാണ് സര്‍ക്കാരിന് നഷ്ടമുണ്ടായെന്ന് കാട്ടി ലാന്‍‍ഡ് റവന്യൂ തഹസില്‍ദാര്‍ 14,66,834 രൂപ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്

കൂലിപ്പണി ചെയ്ത് വരുമാനം കണ്ടെത്തുന്ന കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി ആശ്വാസ വാര്‍ത്തക്ക് കാത്തിരിക്കുകയാണ്. കെ കെ ശൈലജ എംഎല്‍എയും ഇടപെട്ടിട്ടുണ്ടെന്നും കുടുംബം ഇരുപത് വര്‍ഷം മുമ്പുള്ള ഫയലുകള്‍ പരിശോധിച്ചതില്‍ പിഴത്തുക അടയ്ക്കാത്തതായി കാണുകയും ഇതേത്തുടര്‍ന്നാണ് നോട്ടിസ് അയച്ചതെന്നുമാണ് തഹസില്‍ദാറുടെ വിശദീകരണം. മോഷണം പോയതാണെന്ന സീതയുടെ പരാതിയെ തുടര്‍ന്ന് റവന്യൂ വകുപ്പും പൊലീസിനെ സമീപിച്ചിട്ടുണ്ട്. 

Kannur, a tribal family was fined 14 lakh rupees by the revenue department: