onam-kit-not-for-everyone

TOPICS COVERED

സംസ്ഥാനത്ത് ഇത്തവണയും എല്ലാവര്‍ക്കും ഓണക്കിറ്റില്ല. കഴിഞ്ഞതവണത്തേ പോലെ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം അതിദരിദ്രര്‍ക്ക് മാത്രമാവും ഇത്തവണും കിറ്റുകള്‍ നല്‍കുക. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മറികടക്കാന്‍ എല്ലാവര്‍ക്കും കിറ്റു നല്‍കുമോ എന്ന് സംശയം ഉയര്‍ന്നിരുന്നു. ഓണത്തിന് എല്ലാവര്‍ക്കും കിറ്റ് ഉണ്ടാകുമോ എന്ന് സംശയങ്ങള്‍ക്ക് ഉത്തരമായി. കഴിഞ്ഞ തവണത്തേ പോലെ അന്ത്യോദയ അന്നയോജന പദ്ധതിയുടെ കീഴില്‍ വരുന്നവര്‍ക്ക് മാത്രമാകും ഇത്തവണയും കിറ്റുകളുള്ളത്. ആറുലക്ഷം പേര്‍ക്ക് സംസ്ഥാനത്ത് ഇതിന്‍റെ പ്രയോജനം ലഭ്യമാകും.  

 

എ.എ.വൈ വിഭാഗങ്ങള്‍ക്കുള്ള സൗജന്യകിറ്റ്, സ്പെഷ്യല്‍ പഞ്ചസാര, സ്കൂള്‍ കുട്ടികള്‍ക്കുള്ള അരി, ആദിവാസി ഗ്രൂപ്പുകള്‍ക്കുള്ള കിറ്റ് എന്നിവ ഓണത്തിന് ഒരാഴ്ച മുന്‍പ് വിതരണം ചെയ്യും. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തും. ഓണം മേളകളും, പച്ചക്കറി കൗണ്ടറുകളും സര്‍ക്കാര്‍ മേഖലയില്‍ ഓണത്തിനുണ്ടാവും. പിണറായി വിജയന് തുടര്‍ഭരണം നല്‍കിയത് സൗജന്യകിറ്റാണെന്ന് വിശ്വാസം സര്‍ക്കാരിനുമുണ്ട് പാര്‍ട്ടിക്കാരിലുമുണ്ട്. ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് ലോക്സഭയിലെ തോല്‍വിക്ക് കാരണമെന്നും ഓണക്കിറ്റ് കൊടുത്താണ് അതു തിരിച്ചു പിടിക്കാമെന്നുമാണ് ഒരു വാദം. എന്നാല്‍ സംസ്ഥാനത്ത് ഇത്തവണയും എല്ലവര്‍ക്കും ഓണക്കിറ്റില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറപ്പിക്കുകയാണ്.

ENGLISH SUMMARY:

Onam kit not for everyone