nevin-delhi-post

ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലേക്ക് ഇരച്ചെത്തിയ വെള്ളത്തിൽ മുങ്ങി മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ പോസ്റ്റു​മോർട്ടം ഇന്ന്. നടപടികൾ പൂർത്തിയാക്കി മൃതദേഹം രാത്രി 8.45 ന് തിരുവനന്തപുരം ഇൻഡിഗോ വിമാനത്തിൽ അയക്കും. അമ്മാവൻ റിനു രാജ് ഇന്നലെ ആർഎംഎൽ ആശുപത്രിയിൽ എത്തി നെവിനെ തിരിച്ചറിഞ്ഞിരുന്നു. 

 

അതേസമയം റാവൂസ് കോച്ചിങ് സെന്‍റര്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍റെ കണ്ടത്തല്‍. സ്റ്റോര്‍ റൂം മാത്രം പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയതെന്ന് ഫയര്‍ഫോഴ്സും റിപ്പോര്‍ട്ട് നല്‍കി. വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ അറസ്റ്റിലായ റാവുസ് കോച്ചിംഗ് സെൻറർ ഉടമയെയും കോഡിനേറ്ററെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.  നിയമങ്ങൾ ലംഘിച്ച് ബേസ്മെന്റിൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ് പരിശീലന കേന്ദ്രങ്ങൾ കണ്ടെത്തി എംസിഡി സീൽ ചെയ്യുന്നുണ്ട്. വിദ്യാർത്ഥി പ്രതിഷേധവും തുടരുകയാണ്. വിഷയത്തിൽ ഇടപെട്ട ദേശീയ വനിതാ കമ്മിഷൻ എ.എ.പി എംഎൽഎ ദുർഗേഷ് പഥക്കിനോട് അടുത്തമാസം രണ്ടിന് ഹാജരാകാൻ ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Malayali student Nevin Dalvin's postmortem will be conduted today