ദുരന്തം വിതച്ച മുണ്ടകൈയില്‍ കാലവസ്ഥ രക്ഷാദൗത്യത്തിന് പ്രതികൂലമാകുന്നു. കനത്ത മൂടല്‍ മഞ്ഞും മഴയുമാണ് പ്രദേശത്ത്. ഇതൊടൊപ്പം പുഴ കുത്തിയൊലിക്കുകയാണ്. രക്ഷാദൗത്യം പതിനഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ നിരവധി ആളുകളാണ് പ്രദേശത്ത് കുടിങ്ങിക്കിടക്കുന്നത്.
ദുരന്തഭൂമിയിലെ സൈന്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനത്തില്‍ നൂറുപേരെ കണ്ടെത്തി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റ് ഒറ്റപ്പെട്ടയിടങ്ങളില്‍ അഭയം തേടിയവരെ മറുകരയിലേക്കെത്തിക്കുകയാണ് സൈന്യം. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ തീവ്രശ്രമമാണ് നടക്കുന്നത്. മുണ്ടക്കൈയില്‍ മൂന്നാമതും ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു.
93 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 18 മൃതദേഹങ്ങള്‍ വിട്ടുനല്‍കി. 128 പേര്‍ പരുക്കേറ്റ് ചികല്‍സയിലാണ്. 98 പേരെ കാണാതായിട്ടുണ്ട്.