മുണ്ടകൈയിലുണ്ടായ ഉരുള്‍പൊട്ടലലില്‍ ചൂരല്‍മലയിലെ പങ്കജാക്ഷിയുടെ വീട് ഒലിച്ചുപോയി. വീട്ടിലുണ്ടായിരുന്ന പങ്കജാക്ഷി, സതീദേവി, സുരേഷ്, അനാമിക എന്നിങ്ങനെ നാല് പേരെ കാണാതായി. ഇതില്‍ പങ്കജാക്ഷിയുടെയും സതിദേവിയുടെയും മൃതദേഹം ലഭിച്ചു. ബാക്കി രണ്ടു പേരുടെ മൃതദേഹങ്ങള്‍ക്കായി ബന്ധുവായ ശ്രീനിവാസന്‍ മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍ കാത്തിരിക്കുകയാണ്. ഇത്തരത്തിലുള്ള വേദന നിറഞ്ഞ കാഴ്ചകളാണ് ദുരന്തമുഖത്തുള്ളത്. 

'രാത്രിയിലാണ് സുരേഷിന്‍റെ വീട് കാണുന്നില്ലെന്ന് എന്നോട് വിളിച്ച് പറയുന്നത്. ഉടനെ അവരോട് കുന്നിന്‍ മുകളില്‍ എന്‍റെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പിന്നീട് ചൂരല്‍മലയില്‍ വീടിരുന്ന സ്ഥലത്ത് പോയി നോക്കിയപ്പോള്‍ ഒരു പുഴ മാത്രമാണ് കണ്ടത്', ദുരന്തമുഖത്തെ കാഴ്ചകള്‍ ശ്രീനിവാസന്‍ വിവരിക്കുന്നു. 

'മുണ്ടകൈ പുഞ്ചരിമൊട്ട എന്ന സ്ഥലത്ത് നിന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെ ഒരുപാട് ലയങ്ങളുണ്ട്. ഇതൊന്നും ഇപ്പോള്‍ കാണാനില്ല. ഈ പറഞ്ഞ സ്ഥലത്ത് സുമാര്‍ 200 വീടുകളുണ്ട്. ഇവയെല്ലാം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഇവിടെയൊക്കെ കല്ലുകള്‍ മാത്രമാണ്, ഒരു ഇലയോ ചെടിയോ', ശ്രീനിവാസന്‍ വിവരിക്കുന്നു.

ENGLISH SUMMARY:

Sreenivasan lost his four relatives in Wayanad landslide