kamal-hassan

ഒരു നാടിനെയാകെ തുടച്ചുനീക്കിയ വയനാട് ഉരുള്‍പൊട്ടലിന്‍റെ ഞെട്ടലിലാണ് കേരളം. ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. നിരവധി ആളുകളെ ഇനിയും കണ്ടെത്താനുള്ളത്.ഉരുള്‍പൊട്ടലില്‍ അനുശോചനവും പിന്തുണയും അറിയിച്ച് നിരവധിയാളുകളാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഫെയ്സ്ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് കമല്‍ഹാസന്‍.

കേരളത്തിലെ വയനാട്ടിലും വാല്‍പ്പാറയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ഹൃദയം തകര്‍ക്കുന്നവയാണ്. തങ്ങളുടെ വീടും കുടുംബും പ്രിയപ്പെട്ടവരെയും  നഷ്ടമായവര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി കമല്‍ഹാസന്‍ കുറിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം പ്രകൃതി ദുരന്തങ്ങള്‍ എന്നത് നിത്യസംഭവമായി മാറിയെന്നും ഇതിന്‍റെ ആഘാതം മനസിലാക്കി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

അപകടത്തിന്‍റെ ഭീകത മനസിലാക്കിയിട്ടും സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ സൈന്യത്തിനും സംസ്ഥാന സർക്കാരുകളുടെ ജീവനക്കാർക്കും സഹായത്തിനായി എത്തിയ എല്ലാവര്‍ക്കും നന്ദിയും കമല്‍ഹാസന്‍ അറിയിച്ചു. 

കമല്‍ഹാസന്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

കേരളത്തിലെ വയനാട്ടിലും വാൽപ്പാറയിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തങ്ങൾ എൻ്റെ ഹൃദയം തകർക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരേയും വീട്ടുവാതിലുകളേയും സാധനങ്ങളേയും കാണാതായ കുടുംബങ്ങൾക്ക് എൻ്റെ അഗാധമായ അനുശോചനം.

കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതിൻ്റെ ആഘാതം മനസ്സിലാക്കി നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് വളരെ പ്രധാനമാണ്.

അപകടത്തിൻ്റെ ദുഷ്‌കരമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കാൻ ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സർക്കാരുകളുടെ ജീവനക്കാർക്കും എൻ്റെ നന്ദി.

രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.

ENGLISH SUMMARY:

Kamal haasan expresses grief over landslide in Wayanad