വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്  കേരളം. വേദന തിന്ന ഒരു പകലും രാത്രിയും കടന്നുപോയി. ഇന്നും അതിവേഗ രക്ഷാപ്രവര്‍ത്തനമാണ് നടക്കേണ്ടത്. 13േ5 പേരുടെ മരണമാണ് ഇതിനോടകം സ്ഥിരീകരിച്ചത്. നാനൂറിലധികം ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 98 പേരെ കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ട്.

മുണ്ടകൈ ഭാഗത്തെ തകര്‍ന്ന വീടുകള്‍ക്കടിയില്  ഇനിയും മനുഷ്യരുണ്ട്. ഇനിയും രക്ഷാകരം കാത്ത്  കിടക്കുന്ന ആളുകളിലേക്ക് അതിവേഗമെത്താനുള്ള , ആ ഭാഗം കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് പ്രധാനമായും നടക്കേണ്ടത് . സേനയും എന്ഡഡിആര്‍എഫും അഗ്നിരക്ഷാസേനയും പോലീസും വനംവകുപ്പും ആരോഗ്യവകുപ്പും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും   ഒക്കെ ചേര്‍ന്ന് ഇന്നലെ സാധ്യമായ രക്ഷാപ്രവര്‍ത്തനം നടത്തിയതാണ്. ഇന്നും അത് തുടരും . 45 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 3069 പേരെ ഇതിനോടകം ദുരിതാശ്വാസ ക്യാംപുകളാക്കിയിട്ടുണ്ട്  .  ഉറ്റവരും ഉടയവരും ഒരു ജീവിതകാലത്തെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി  പാതി മരിച്ച മനസോടെ ജീവിതത്തിലേക്ക് കയറി വന്വനരാണവര്‍ . അവരെ ചേര്‍ത്തുപിടിക്കാം നമുക്ക് . മനസാക്ഷിയുള്ള എല്ലാവരുടെയും കരുതലും സഹായവുമൊക്കെ അവര്‍ക്കാവശ്യമാണ്

Kerala Wayanad landslide live updates Mundakkai rescue: