വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവര്‍ക്ക് സഹായവുമായി മലബാർ ഗ്രൂപ്പ്. മൂന്നു കോടി രൂപയുടെ സഹായമെത്തിക്കുമെന്ന് ചെയർമാൻ എം പി അഹമ്മദ് അറിയിച്ചു.
ഭക്ഷണം, മരുന്ന്, വീട് നഷ്‌ടപ്പെട്ടവർക്ക് വീട് വയ്‌ക്കാനുള്ള സഹായം എന്നിവ മലബാർ ഗ്രൂപ്പ് അടിയന്തരമായി ലഭ്യമാക്കും.
വയനാട്ടിലെ പുത്തുമല ദുരന്തത്തിൽ വീട് നഷ്‌ടപ്പെട്ട 15 കുടുംബങ്ങൾക്ക് മലബാർ ഗ്രൂപ്പ് വീട് വച്ച് നൽകിയിരുന്നു.