വയനാട് ദുരന്തത്തിന്‍റെ വ്യാപ്തിയും ഭീകരതയും വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. എണ്‍പത്തി ആറായിരം സ്ക്വയര്‍ മീറ്റര്‍ പ്രദേശത്തെയാണ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഉരുള്‍പൊട്ടല്‍ബാധിച്ചിരിക്കുന്നത്. മേപ്പാടി മേഖല അതീവ അപകടസാധ്യതയുള്ള പ്രദേശമാണെന്നുകൂടി വ്യക്തമാക്കുന്നതാണ് ഉപഗ്രഹചിത്രങ്ങള്‍.