TOPICS COVERED

കൊച്ചി താന്തോന്നി തുരുത്തില്‍ മീന്‍ പിടിക്കാന്‍ പോയ മല്‍സ്യത്തൊഴിലാളിയെ കാണാതായിട്ട് പത്ത് ദിവസം. താന്തോന്നി തുരുത്തില്‍ കൊച്ചുചാലില്‍ അനില്‍കുമാറിനെയാണ് ജൂലൈ 23ന് കാണാതായത്. ഫയര്‍ഫോഴ്സും സ്കൂബ ടീമും സംയുക്തമായി നടത്തിയ തിരച്ചിലിലും അനില്‍ കുമാറിനെ കണ്ടെത്താനായില്ല. 

പതിവുപോലെ വള്ളവും വലയുമായി അനില്‍ കുമാര്‍ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞുപോയി, പക്ഷേ തിരികെയെത്തിയില്ല. താന്തോന്നി തുരുത്തില്‍ കൊച്ചുചാലില്‍ അനില്‍കുമാറിനെ ജൂലൈ 23നാണ് കാണാതായത്. വൈകുന്നേരം ഗോശ്രീ പാലത്തിന് സമീപം മീന്‍ പിടിക്കാന്‍ പോയ അനില്‍ കുമാര്‍ രാവിലെയും മടങ്ങിയെത്താത്തതോടെയാണ് കുടുംബം ‌അന്വേഷിച്ചെത്തിയത്. തിരച്ചിലില്‍ പാലത്തിന് സമീപത്തുനിന്ന് അനില്‍ കുമാറിന്‍റെ വള്ളവും വലയും ഒരു ചെരുപ്പും മാത്രം കണ്ടെത്തി. 

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനില്‍ കുമാറിന്‍റെ അച്ഛനും വള്ളത്തില്‍ നിന്ന് വീണാണ് മരിച്ചത്. അനില്‍ കുമാറിനെ കാണാതായി പത്തുദിവസം പിന്നിടുമ്പോള്‍ തിരച്ചിലുകളെല്ലാം വിഫലമായെങ്കിലും കാത്തിരിക്കുകയാണിവര്‍. ഒരുനോക്കു കാണാന്‍. 

It has been 10 days since the fisherman who went fishing in Kochi Thantonni Thurut went missing: