പിതൃക്കളുടെ ആത്മശാന്തിക്കായി കർക്കടക വാവു ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറത്തെത്തിയത് ആയിരങ്ങൾ. മഹാദേവ ക്ഷേത്രത്തിലും പുഴയോരത്തും വെള്ളപൊക്കത്തിൽ ചെളിയടിഞ്ഞതോടെ പാർക്കിങ് ഏരിയയിലാണ് ബലിതര്‍പ്പണ ക്രമീകരണങ്ങൾ ഒരുക്കിയത്. ഹൈക്കോടതി നിർദേശപ്രകാരം കർശന സുരക്ഷയൊരുക്കിയാണ് ബലിതർപ്പണം.