lic-wayanad

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എല്‍ഐസി. പോളിസികളുടെയും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജനയുടെയും അവകാശികൾക്ക് ആനുകൂല്യങ്ങൾ വേഗത്തില്‍ തീർപ്പാക്കുന്നതിനായി  എൽഐസി സിഇഒയും എംഡിയുമായ സിദ്ധാർത്ഥ മൊഹന്തിയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. മുഴുവൻ എൽഐസി ജീവനക്കാരും ഏജന്‍റുമാരും ദുരന്തബാധിതരുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രവര്‍ത്തിക്കും.  സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് വേഗത്തില്‍  ക്ലെയിമുകള്‍ പാസാക്കുന്നതിന് കോഴിക്കോട് ഡിവിഷനിൽ നോഡൽ ഓഫീസർമാരെ നിയമിക്കുകയും ചെയ്തു 

 
ENGLISH SUMMARY:

LIC announced concessions for disaster victims in Wayanad