സ്പീക്കര്‍ എ.എന്‍.ഷംസീറിനോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് വന്ദേഭാരതിലെ ടിക്കറ്റ് എക്സാമിനറെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. സ്പീക്കറെന്ന് പറഞ്ഞിട്ടും ഔദ്യോഗികപദവിയെ ബഹുമാനിച്ചില്ലെന്നാണ് ആരോപണം. എന്നാല്‍ ആരോപണം തെറ്റാണെന്ന് ടിക്കറ്റ് എക്സാമിനര്‍മാരുടെ യൂണിയന്‍ പറഞ്ഞു. ഷംസീറിന്‍റെ സുഹൃത്തിന്‍റെ ഉയര്‍ന്ന ക്ലാസ് യാത്ര ചോദ്യം ചെയ്തതാണ് പരാതിക്ക് കാരണമെന്നാണ് ടിടിഇ യൂണിയന്റെ വാദം.