വയനാട് ഉരുള്‍ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത കൂടുതല്‍ മൃതദേഹങ്ങള്‍ പുത്തുമലയില്‍ സംസ്കരിച്ചു. രണ്ട് മൃതദേഹങ്ങളും 22 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്കരിച്ചത്. സര്‍വമത പ്രാര്‍ഥനയ്ക്ക് ശേഷമായിരുന്നു സംസ്കാരം. ചടങ്ങില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്തു. അതേസമയം ദുരന്തത്തില്‍ ഉള്‍പ്പെട്ടവര്‍ക്കായി വനത്തിലെ ദുര്‍ഘടമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. സൂചിപ്പാറയ്ക്കും പോത്തുകല്ലിനുമിടയില്‍ സണ്‍റൈസ് വാലിയില്‍ സൈന്യത്തിന്റെയും വനംവകുപ്പിന്റെയും പ്രത്യേക ദൗത്യസംഘമാണ് തിരച്ചില്‍ നടത്തുന്നത്. മുണ്ടക്കൈയിലും ചൂരല്‍മലയിലും തിരച്ചില്‍ തുടരുകയാണ്.
ENGLISH SUMMARY:
More unidentified dead bodies of those killed in the Wayanad landslide were cremated in Puthumala