വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ഇത്രയേറെ ആഘാതം സൃഷ്ടിക്കാന്‍  കാരണം മലഞ്ചെരുവില്‍ രൂപപ്പെട്ട വലിയ ജലസംഭരണിയാകാമെന്ന് ഭൗമശാസ്ത്ര വിദഗ്ധര്‍. ആദ്യമുണ്ടായ ഉരുള്‍പൊട്ടലില്‍ ഒഴുകിവന്ന പാറയും മണ്ണും പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞ് വെള്ളം വലിയതോതില്‍ കെട്ടിനില്‍ക്കാന്‍ ഇടയാക്കിയിരിക്കാമെന്ന് പ്രശസ്ത ജിയോളജിസ്റ്റ് ഡോ. ജോണ്‍ മത്തായി മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവസ്ഥലത്തെ പഠനത്തിലൂടെ ഇത് ഉറപ്പിക്കണമെന്നും അപകട സാധ്യതാ സ്ഥലങ്ങള്‍ ഉടന്‍ മാപ്പുചെയ്യണമെന്നുമാണ് അഭിപ്രായം ഉയരുന്നത്.

ഇങ്ങനെ ഒരുപ്രദേശത്തെ ആകെ തച്ചുടച്ച്, വഴിയിലെ സര്‍വതിനെയും ചാലിയാറിലേക്ക് വലിച്ചുകൊണ്ടുപോയ ഉരുളൊഴുക്കിന് കാരണം എന്താകാം?വെള്ളരിമലയും സമീപപ്രദേശങ്ങളും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും അതീവ സാധ്യതയുള്ള  പ്രദേശമാണെന്ന് 2009 ലെ അപകടസാധ്യാതാ മാപ്പിങില്‍തന്നെ കണ്ടെത്തിയിരുന്നു. ഇനി സംഭവസ്ഥലത്തെ പഠനങ്ങളിലൂടെ ഭാവിയില്‍ പ്രശ്നസാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തണം.എത്രയും വേഗം ശാസ്ത്രജ്ഞരുടെ സംഘത്തെ ദുരന്തമേഖലയിലേക്ക് അയയ്ക്കുകയും നിര്‍ദേശങ്ങള്‍ ഗൗരവമായി എടുക്കുകയും വേണമെന്നാണ് ആവശ്യം ഉയരുന്നത്. 

ENGLISH SUMMARY:

The large reservoir formed after the initial landslide may be the cause of the massive destruction in Mundakkai and Chooralmala, says Geologist Dr. John Mathai