രാഷ്ട്രീയം മറന്ന് എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുന്‍പ്രതിരോധമന്ത്രി എ. കെ ആന്‍റണി. പരമാവധി സംഭാവനകള്‍ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു. താന്‍ അന്‍പതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും ആന്‍റണി പറഞ്ഞു.