ഷിരൂരില്‍ മണ്ണിടിച്ചലില്‍ കാണാതായ അര്‍ജുന്‍റെ ഭാര്യക്ക് ജോലി നല്‍കുമെന്ന് കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണബാങ്ക്.  കൃഷ്ണപ്രിയയുടെ യോഗ്യതയ്ക്ക് അനുസരിച്ച്  ക്ലാര്‍ക്ക് തസ്തികയിലാവും നിയമനം. ബാങ്ക് അധികൃതര്‍ കുടുംബത്തെ കണ്ട് നിയമന വിവരം അറിയിച്ചു. അതേസമയം,  കുടുംബം നല്‍കിയ നിവേദനത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് നേരിട്ടെത്തിയാണ് മറുപടി രേഖാമൂലം നല്‍കിയത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തിരച്ചില്‍ പുനരാംരഭിക്കുന്നതുമായി ബന്ധപ്പെട്ട്  കര്‍ണാടക സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി

ENGLISH SUMMARY:

Kozhikode Vengeri Service Co-operative Bank said that Arjun's wife will be given a job