ഇടുക്കിയിൽ വീണ്ടും കുറിഞ്ഞിപ്പൂ വസന്തം. പക്ഷേ ഇത്തവണ വിരിഞ്ഞത് നീലക്കുറിഞ്ഞിയല്ല മേട്ടുകുറിഞ്ഞിയാണ്. സമൂഹമാധ്യമങ്ങളിൽ കുറിഞ്ഞിപ്പൂ തരംഗമായതോടെ നിരവധി പേരാണ് ജില്ലയിലേക്ക് എത്തുന്നത്.
മൺസൂൺ ടൂറിസം ആസ്വദിക്കാൻ ജില്ലയിൽ എത്തുന്നവരെ കാത്തിരിക്കുകയാണ് നീല വസന്തം ഒരുക്കി മേട്ടുകുറിഞ്ഞി. സ്ട്രൊബിലാന്തസ് സെസൈലിസ് എന്നാണ് ശാസ്ത്രനാമം. ഏഴു വർഷത്തിൽ ഒരിക്കൽ സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്റര്‍ ഉയരത്തിലെ പൂവിടു പീരുമേട് പഞ്ചായത്തിലെ പരുന്തുംപാറയിലാണ് ഇത്തവണ മേട്ടുകുറിഞ്ഞി കൂടുതൽ പൂത്തത്. നീലക്കുറിഞ്ഞി പ്രതീക്ഷിച്ചാണ് പലരും ഇവിടേക്കെത്തുന്നത്.
ജില്ലയുടെ വിവിധ മേഖലകളിൽ ഇത്തവണ മേട്ടുകുറിഞ്ഞി പൂക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. കോടമഞ്ഞും, കുറിഞ്ഞിയും കൂടെയൊരല്പം തണുപ്പും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇടുക്കിയിലേക്ക് വണ്ടി കയറാം.