അന്ന് കണ്ണീർക്കടലായ പുത്തുമലയിലെ സർവ്വമത പ്രാർഥനയിൽ അവരും പങ്കെടുത്തിരുന്നു. അന്ന് സംസ്കരിച്ച മൃതദേഹങ്ങളിലൊന്ന് അവരുടെ അനിയന്‍റേതാണെന്ന് അറിയാതെ. അമ്മ അമ്മാളുവിനെയും, സഹോദരി ചിന്നയേയും തേടി നടക്കുന്ന അനിലിന്‍റേയും, അരുണിന്‍റേയും പ്രിയപ്പെട്ട അനിയൻ ഹരിദാസ് എന്നേയയ്ക്കുമായി ഉറങ്ങുന്നത് 176ആം നമ്പർ കുഴി മാടത്തിലാണ്. ഹരിദാസിനെ തേടി സഹോദരരെത്തി. അവനായി പ്രാർഥിച്ച് മടങ്ങി.

ENGLISH SUMMARY:

Relatives found Haridas who lost his life in Wayanad landslide.