പ്രിയങ്ക ഗാന്ധിയുടെ അരങ്ങേറ്റ മല്‍സരത്തിന് നിറം പകരാന്‍ കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയ ഗാന്ധിയും വയനാട്ടിലെത്തും. ബുധനാഴ്ച റോഡ് ഷോയില്‍ രാഹുലിനും പ്രിയങ്കക്കുമൊപ്പം സോണിയയും പങ്കെടുക്കും.
മണ്ഡലത്തിലെത്തി പത്രിക സമര്‍പ്പിക്കുന്ന പ്രിയങ്ക 23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം നടത്തുകയും ചെയ്യും. നിലവില്‍ രണ്ടാം ഘട്ട പ്രചരണത്തിലേക്ക് കടക്കുകയാണ് യുഡിഎഫ്. പഞ്ചായത്തുതല കൺവെൻഷനുകൾ തുടക്കമിട്ടിട്ടുണ്ട്. അഞ്ചു ലക്ഷം ഭൂരിപക്ഷം മുന്നിൽ കണ്ടാണ് പ്രവർത്തനം. .