TOPICS COVERED

ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ രാമക്കൽമേട് വ്യൂ പോയിന്റിലേക്കുള്ള പ്രവേശനം തടഞ്ഞ് തമിഴ്നാട് വനം വകുപ്പ്. സഞ്ചാരികൾ വനത്തിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് വനംവകുപ്പിന്റെ നടപടി. സമീപത്തെ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ബോർഡ് സ്ഥാപിക്കാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ  ശ്രമം നാട്ടുകാർ തടഞ്ഞു.

രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്നത് വ്യൂ പോയിന്‍റാണ്. തമിഴ്നാട് വനമേഖലയിലൂടെയാണ് ഇവിടേക്ക് കടന്നു പോകുന്നത്. ഈ പാതയാണ് ബോർഡ് വെച്ച് വനംവകുപ്പ് തടഞ്ഞത്. രാമക്കൽമേട് ക്ഷേത്രത്തിനു സമീപം ബോർഡ് വെക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.തുടർന്ന് ഉടുമ്പൻചോല തഹസിൽദാർ സ്ഥലത്തെത്തി തമിഴ്നാട് പ്രതിനിധികളുമായി ചർച്ച നടത്തി.

മാലിന്യം നിക്ഷേപിക്കുന്നത് തടയാനുള്ള പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്നും പ്രവേശനം താൽക്കാലികമായി തടഞ്ഞതാണെന്നുമാണ് തമിഴ്നാട് വനംവകുപ്പിന്റെ വിശദീകരണം. നിരവധി സഞ്ചാരികൾ എത്തുന്ന രാമക്കൽമേട്ടിലേക്കുള്ള പ്രവേശനം തടഞ്ഞത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. 

ENGLISH SUMMARY:

Tamilnadu forest department blocked entry to Ramakalmedu view point