മധുരയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിയെ കുറിച്ചുള്ള വിവരം സമുഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തതിന് സാമൂഹിക പ്രവര്‍ത്തകന് ക്രൂരമര്‍ദനം. 32 കാരനായ ജ്ഞാനശേഖരനാണ് ക്രൂരതയ്ക്ക് ഇരയായത്. കേസില്‍ ഒരാളെ അറസ്റ്റുചെയ്തു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനം ഷൂട്ട് ചെയ്ത് ജ്ഞാനശേഖരന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഇയാളെ മാഫിയകളുടെ കണ്ണിലെ കരടാക്കി. കഴിഞ്ഞ ശനിയഴ്ച ജ്ഞാനശേഖരന്‍ വീട്ടിലുണ്ടെന്ന് മനസിലാക്കി മുരുകനെന്നയാള്‍ അവിടേക്കെത്തി. തുടര്‍ന്ന് അതിക്രൂരമായി ജ്ഞാനശേഖരനെ മര്‍ദിച്ചു.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയിലെ ഡ്രൈവര്‍മാരിലൊരാളാണ് ജ്ഞാനശേഖരനെ ആക്രമിച്ച മുരുകന്‍. വളരെ ശ്രമകരമായാണ് ജ്ഞാനശേഖരന്‍ മുരുകനില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളുടെ പരാതിയില്‍ കേസെടുത്ത പൊലീസ് മുരുകനെ അറസ്റ്റ് ചെയ്തു. പരുക്കേറ്റ ജ്ഞാനശേഖരന്‍ ചികില്‍സയിലാണ്.