kowdiar

TOPICS COVERED

വേരുകള്‍ തേടി ഇറാനിയന്‍പൗരന്‍ കവടിയാര്‍ കൊട്ടാരത്തില്‍. ഡോക്ടർ ഹുമൺ മോഹൻ പരമേശ്വരൻ തമ്പിയാണ് തായ്‌വഴിയിലൂടെ തിരികെ സഞ്ചരിക്കുന്നത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതിബായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് മടങ്ങിയത്.

 

പാരമ്പര്യത്തിന്റെ ചരിത്രവഴിളെക്കുറിച്ചുള്ള അന്വേഷണമാണ് ഇറാനിയന്‍ പൗരനായ ഡോക്ടർ ഹുമൺ മോഹൻ പരമേശ്വരൻ തമ്പിയെ അനന്തപുരിയിലെത്തിയത്. സമ്പന്നമായ പൈതൃകത്തിന്റെ ഓര്‍മകളുമായി കവടിയാര്‍ കൊട്ടാരത്തിലേക്ക്. തിരുവിതാംകൂറിലെ അവസാനരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ സ്മൃതികുടീരമായ പഞ്ചവടിയിലാണ് ആദ്യമെത്തിയത്. വിശാഖം തിരുനാളിന്റെ ഭാര്യ അരുമന വെള്ളാങ്കോട് പാനപിള്ള ഭാരതി ലക്ഷ്‌മി പിള്ളയുടെ കുടുംബാംഗമായ അരുമന പരമേശ്വരൻ തമ്പിയുടെ കൊച്ചുമകനാണ് ഡോ. ഹുമൺ തമ്പി.  പരമേശ്വരൻ തമ്പിയുടെ മകൻ ഡോ. മോഹൻ തമ്പി വർഷങ്ങൾക്ക് മുന്‍പ് ഇറാനിൽ ജോലിനോക്കുന്ന കാലത്ത് തദ്ദേശവാസിയായ സൊഹ്റയെ  വിവാഹം കഴിച്ചു. ഇവരുടെ ഏക മകനാണ് ഹുമണ്‍.  ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നത് ദുബായിലെ ഇറാനിയൻ ഹോസ്പിറ്റലില്‍. തന്റെ തറവാടായ അരുമന അമ്മവീടിന്റെ ചരിത്രം തേടിയാണ് ഈ യാത്ര.കവടിയാര്‍ കൊട്ടാരത്തില്‍ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിബായി പൂയം തിരുനാൾ ഗൗരി പാർവ്വതിബായി എന്നിവരെ കണ്ടു. ഹുമണിന്റെ അച്ഛന്‍ മോഹന്‍തമ്പിയുടെ ഓര്‍മകള്‍ പൂയം തിരുനാൾ പങ്കിട്ടു. ഹിസ്റ്ററി ലിബറേറ്റഡ് എന്ന തന്റെ ഏറ്റവും പുതിയ പുസ്തകം അശ്വതി തിരുനാൾ സമ്മാനിച്ചു.

അരുമന പരമേശ്വരൻ തമ്പി 1981 മുതൽ 2000 വരെ ഫ്രീ മേസൺ ലോഡ്ജ് മദ്രാസ് ഡിസ്ട്രിക് ഗ്രാൻഡ് മാസ്റ്ററായിരുന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയും ഫ്രീ മേസൺസ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരുവിതാംകൂർ ചരിത്രത്തെ കുറിച്ചു  വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് ഈ സന്ദര്‍ശനം വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ടും, ഗൾഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ലൈബ്രേറിയനുമായ ഡയസ് ഇടിക്കുളയാണ് ഈ സന്ദര്‍ശനത്തിന് വഴിയൊരുക്കിയത്. ഇന്ത്യന്‍ പൗരത്വത്തിനായി ശ്രമിക്കുന്ന ഡോ. ഹുമണ്‍,, മാതാപിതാക്കന്മാരുടെ നാട്ടില്‍ വിശ്രമജീവിതം നയിക്കണമെന്നാണ്,, ആഗ്രഹിക്കുന്നത്

Iranian citizen in Kavadiyar palace: