wayanad

TOPICS COVERED

വയനാട് ഉരുള്‍പൊട്ടലില്‍ ഇരകളുടെ ബാങ്ക് വായ്പകളില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക യോഗം വിളിക്കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി.  സംസ്ഥാന സര്‍ക്കാരിന്‍റെ അഭ്യര്‍ഥന കണക്കിലെടുത്താണ് യോഗം വിളിക്കുന്നത്. മൊറട്ടോറിയം പ്രഖ്യാപിക്കുന്നതില്‍ ഉള്‍പ്പടെയുള്ള ആശ്വാസനടപടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ മനോര ന്യൂസിനോട് പറഞ്ഞു.

 

എല്ലാം തകര്‍ന്നടിഞ്ഞ ചൂരല്‍മലയിലും മുണ്ടകൈയിലും വായ്പ തിരിച്ചടവിന് ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞവരെയും ഉറ്റവരെയും ഉടയവരെയും നഷ്ടമായവരെയും ധനകാര്യസ്ഥാപനങ്ങള്‍ വിളിക്കാന്‍ തുടങ്ങിയതോടെയാണ് വിഷയം സര്‍ക്കാരിന്‍റെ മുന്നില്‍ വരുന്നത്. സഹകരണ ബാങ്കുകളില്‍ നിന്നും ദേശാസാത്കൃത ബാങ്കുകളില്‍ നിന്നും അല്ലാത്ത ബാങ്കുകളില്‍ നിന്നും സ്വകാര്യ പണമിടാപാട് സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് ആശ്വാസം നല്‍കാനാണ് നടപടികളാണ് പുരോഗമിക്കുന്നത് .ഇതിന്‍റെ ഭാഗമായാണ് മൊറട്ടോറിയം ഉള്‍പ്പടെയുള്ള സാധ്യതകള്‍ ബാങ്കേഴ്സ് സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗം ഉടന്‍ വിളിക്കും. കുടുംബത്തില്‍ ഒരാള്‍പോലും ജീവിച്ചിരിക്കുന്നില്ലെങ്കില്‍ വായ്പകള്‍ എഴുതി തള്ളാന്‍ അതാതു ബാങ്കുകളുടെ ബോര്‍ഡുകള്‍ തീരുമാനിക്കേണ്ടി വരും. കേന്ദ്രസര്‍ക്കാരിനെകൂടി ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും ആശ്വാസം നല്‍കാന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു 

വയനാട്ടില്‍ ജില്ലാതല ബാങ്കേഴ്സ് സമിതി യോഗം ചേര്‍ന്ന് പ്രാഥമിക വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. ഓരോ ഇരകളുടെയും സാമ്പത്തിക ബാധ്യത ധനവകുപ്പ് മനസിലാക്കും. പൂര്‍ണമായും എഴുതി തള്ളേണ്ട വായ്പകളും സാവകാശം നല്‍കേണ്ടതും തരംതിരിക്കും.. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിവാവുകയും ആശുപത്രിയില്‍ കഴിയുന്നവര്‍ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നതിനൊപ്പം സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ തീരുമാനം പ്രതീക്ഷിക്കപ്പെടുന്നു. 

ENGLISH SUMMARY:

State level bankers committee to call special meeting to decide on bank loans of landslide victims