arjun-rescue-mission

അര്‍ജുനായി തിരച്ചില്‍ തുടങ്ങിയില്ലെങ്കില്‍ ഷിരൂരില്‍പ്പോയി പ്രതിഷേധിക്കുമെന്ന് കുടുംബം. ഡി.കെ.ശിവകുമാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ്. തിരച്ചില്‍ വൈകുന്നത് ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയെന്ന് ജിതിന്‍ മനോരമ ന്യൂസിനോട്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

ഷിരൂരിൽ മണ്ണിടിച്ചിലിൽ  കാണാതായ അർജുൻ അടക്കം മൂന്ന് പേർക്കുള്ള തിരച്ചിൽ പുനരാരംഭിക്കാൻ നിലവിൽ പ്രതിസന്ധിയുണ്ടന്നു കർണാടക ഉപമുഖ്യമന്ത്രി  ഡി.കെ.ശിവകുമാർ പറഞ്ഞിരുന്നു. അപകടം പിടിച്ച സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. അടിയൊഴുക്ക് വെല്ലുവിളിയായി തുടരുകയാണ്. എന്നാലും ശ്രമം തുടരുമെന്നും  കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. അതേസമയം മണ്ണിടിച്ചിലിൽ കാണാതായവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ടുള്ള ഹർജി അല്‍പസമയത്തിനകം കർണാടക ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് ഹർജി  പരിഗണിക്കുന്നത്. 

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിന്റെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും, ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. കാലാവസ്ഥ പ്രതിസന്ധിയായി തുടരുന്നുവെന്നാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും  പറയുന്നത്. എന്നാൽ തിരച്ചിൽ തുടരുമെന്ന്  ഉറപ്പുനൽകി. കേരള സർക്കാർ സമ്മർദ്ദം തുടരുന്നതായും മന്ത്രി ബെംഗളുരുവിൽ പറഞ്ഞു.