സംസ്ഥാനത്ത് വാഴപ്പഴത്തിന്‍റെ വില കുതിച്ചുയരുന്നു. മുപ്പത് രൂപയായിരുന്ന പാളയംകോടന്‍ പഴത്തിന്‍റെ വില അന്‍പതിലെത്തി. ഞാലിപ്പൂവന്‍റെ വില ഏത്തക്കായുടെ വിലയെ മറികടന്നു. കര്‍ക്കടകത്തില്‍ തന്നെ വിലകുതിക്കാന്‍ തുടങ്ങിയതോടെ ചിങ്ങത്തില്‍ കല്യാണസദ്യ ഒരുക്കേണ്ടവരും പാടുപെടും.
ചാലയില്‍ മണിയും സഹായിയും വാഴകുലകള്‍ തരംതിരിക്കുകയാണ്. പച്ചക്കായ പഴുപ്പിക്കാനുള്ള ജോലിയിലാണ്. വില എങ്ങോട്ടാണ് കയറി പോകുന്നത് എന്നതില്‍ വാങ്ങുന്നവര്‍ മാത്രമല്ല ഈ കച്ചവടക്കാര്‍ക്കും അന്തിച്ചു നില്‍ക്കുകയാണ്. ഏത്തപ്പഴത്തിന് 70 ന് അടുത്താണ് വിലയെങ്കില്‍ മലയാളിക്ക് പ്രിയപ്പെട്ട ഞാലിപൂവന്‍റെ വില മൊത്തവിപണിയില്‍ 85 രൂപയിലെത്തി, ചില്ലറ വില്പന കേന്ദ്രത്തില്‍ 100ന് മുകളില്‍ വരും.
ഒരു ദിവസം മൂന്ന് മുതല്‍ അഞ്ചുരൂപ വില ചില ദിവസങ്ങളില്‍ കൂടുന്നു. തമിഴനാട്ടില്‍ വാഴക്കുലകള്‍ കാറ്റെടുത്ത് നശിച്ചാണ് വിലകയറ്റത്തിന് കാരണമായിരിക്കുന്നത്. റോബസ്റ്റയുടെ വില 40 രൂപയിലെത്തി. പൂവന്‍പഴം അന്‍പതു കഴിഞ്ഞു. സ്ഥിരം പഴം വിപണിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവര്‍ കടുത്ത നിരാശയിലാണ്.
ഓണക്കാലം കഴിഞ്ഞ് മാത്രമേ വിലയില്‍ എന്തെങ്കിലും ഇടിവ് ഇനി പ്രതീക്ഷിക്കുന്നൊള്ളൂ. ഓണവിപണി ലക്ഷ്യമിട്ട് ഉപ്പേരി കച്ചവടത്തിനായി ഒരുങ്ങുവരെയും വിലകയറ്റം പ്രതിസന്ധിയിലാക്കുന്നുണ്ട്.