kerala-rain-updates

സംസഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുന്നു. ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ ശക്തമായ മഴ കിട്ടും. ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍  മണ്ണിടിച്ചില്‍, വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവക്ക് സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കണം. ഇക്കാര്യത്തില്‍ സാഹചര്യമനുസരിച്ച് കലക്ടര്‍ക്ക് തീരുമാനിക്കാം,  വയനാട് ഉള്‍പ്പെടെ എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. 16ാം തീയതിവരെ മഴ തുടരും.

ENGLISH SUMMARY:

Orange alert in Idukki and Malappuram. Yellow alert in eight districts including Wayanad. Rain will continue till 16th.