fisherman

TOPICS COVERED

ട്രോളിങ് നിരോധനം കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ ലഭിച്ചില്ല. തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ട്രോളിങ് നിരോധനം കഴിഞ്ഞ് 12 ദിവസമായിട്ടും റേഷന്‍ വിതരണം ചെയ്തിട്ടില്ല.

 

ജൂണ്‍ ഒമ്പത് മുതല്‍ ജൂലായ് 31 വരെയായിരുന്നു സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയത്.  മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 35 കിലോ ഭക്ഷ്യധാന്യം, പിങ്ക് കാര്‍ഡിന് ഒരു കുടുംബത്തിലെ ഒരു അംഗത്തിന് വീതം 5 കിലോ ഭക്ഷ്യ ധാന്യം, നീല കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് കിലോ അരി, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോ അരി എന്നിങ്ങനെയാണ് ട്രോളിങ് നിരോധനകാലത്തെ സൗജന്യ റേഷന്‍. കോഴിക്കോട് ജില്ലയില്‍ 3112 പേരാണ് സൗജന്യ റേഷന് അര്‍ഹരായിട്ടുള്ളത്. 

റേഷന്‍ വിതരണം ഉടന്‍ നടത്തണമെന്നാവശ്യപ്പെട്ട് സിവില്‍ സപ്ലൈസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഫിഷറീസ് വകുപ്പിന്‍റെ വിശദീകരണം.   കേന്ദ്രവിഹിതം വെട്ടികുറച്ചതോടെ മണ്ണെണ്ണ വിതരണവും താളം തെറ്റി. മത്സ്യതൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൃത്യസമയത്ത് ലഭിക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. 

ENGLISH SUMMARY:

Trolling ban ended 12 days ago. Fishermen have not yet received the free rations.