priest-engineer

TOPICS COVERED

മത്സ്യത്തൊഴിലാളികളുടെ കടൽ യാത്രകൾക്ക് സുരക്ഷ കൂട്ടാൻ പുതിയ സംവിധാനം കണ്ടെത്തി എൻജിനീയറായ വൈദികൻ. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ  ഫാദർ എബ്രഹാം പെരിയിലക്കാട്ടാണ്  വലിയ തിരകളിലും സുരക്ഷിതമാക്കുന്ന രക്ഷാകവചം കണ്ടെത്തിയത്. സർക്കാർ സഹായത്തിൽ കൂടുതൽ മത്സ്യത്തൊഴിലാളികളിലേക്ക് കണ്ടെത്തൽ എത്തിക്കുകയാണ് ഇനിയുള്ള ലക്ഷ്യം. 

 

ഫൈബറിൽ നിർമ്മിച്ച വൃത്താകൃതിയിലുള്ള വളയത്തിൽ ഒരു ഇരിപ്പിടം. ഇരിപ്പിടത്തിൽ കയറിയിരിക്കുന്ന ആൾക്ക്  നിഷ്പ്രയാസം  തിരമാലകൾക്കും മീതേ സഞ്ചരിക്കാം.. മത്സ്യബന്ധനത്തിന് പോയി അപകടത്തിൽ പെടുന്നവർക്ക് ഉൾപ്പെടെ വലിയ തിരകളിൽ പിടിച്ചുനിൽക്കാൻ ഒരു യന്ത്രം എന്ന സ്വപ്നമാണ് കണ്ടെത്തൽ ആയത്.. രക്ഷാപ്രവർത്തകർ സ്ഥലത്തേക്ക് എത്തുന്നതുവരെയുള്ള മത്സ്യത്തൊഴിലാളികളുടെ സുരക്ഷ രക്ഷാകവചം ഉറപ്പാക്കും..

തിരമാലകൾ ഇല്ലാത്ത  ആദ്യഘട്ട പരീക്ഷണവും തിരമാലകൾ ഉള്ള സ്ഥലത്ത് രണ്ടാംഘട്ട പരീക്ഷണവും പൂർത്തിയാക്കി. നോഹാസ് ആർക്ക് എന്ന പേരും ഇട്ടു..ശരീരഭാഗം 70% ത്തോളം ജലനിരപ്പിന് അടിയിലാകയാൽ പേടകം മറിയുകയില്ലെന്ന് ഫാദർ എബ്രഹാം ഉറപ്പു പറയുന്നു .. സർക്കാർ സംവിധാനങ്ങളുടെയോ  മറ്റ് സാമൂഹിക സേവന സംഘടനകളുടെയോ സഹായത്തോടെ  മത്സ്യത്തൊഴിലാളികളിലേക്ക് പുതികണ്ടെത്തൽ എത്തിക്കുകയാണ് ഫാദർ എബ്രഹാമിന്റെ ലക്ഷ്യം.

ENGLISH SUMMARY:

Priest's invention to safe fishermen from waves.