kerala-bank-wayanad-landslide

വയനാട് ജില്ലയിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളാന്‍ കേരള ബാങ്ക്. മരിച്ചവരുടെയും വീട് നഷ്ടപ്പെട്ടവരുടെയും വായ്പ എഴുതിത്തള്ളും. ഈടുനല്‍കിയ വസ്തുവകകള്‍ നഷ്ടമായവരുടെ വായ്പയും എഴുതിത്തള്ളും. കേരള ബാങ്ക് ഭരണ സമിതിയുടേതാണ് തീരുമാനം. നേരത്തെ 50 ലക്ഷം രൂപ കേരള ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. കൂടാതെ, കേരള ബാങ്കിലെ ജീവനക്കാർ അഞ്ചു ദിവസത്തെ ശമ്പളം കൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Kerala Bank to write off loans at Churalmala branch in the wake of the landslide disaster at Mundakai in Wayanad district.