• ജൂലൈ 20–31 വരെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ലഭിച്ചത് 1069 മി.മീറ്റര്‍
  • ഹ്യൂം സെന്‍റര്‍ വിവരങ്ങള്‍ കൈമാറിയിരുന്നു
  • ജില്ലാ ഭരണകൂടം മുന്നറിയിപ്പ് അവഗണിച്ചോ?

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജൂലൈയില്‍ ലഭിച്ച മഴയുടെ ഞെട്ടിക്കുന്ന കണക്കുകള്‍മനോരമ ന്യൂസിന് . ജൂലൈ 20 മുതല്‍ 31 വരെ  ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശങ്ങളില്‍ ലഭിച്ചത് 1069 മില്ലീ മീറ്റര്‍ മഴ.  25, 26 ദിവസങ്ങളിലെ അതിശക്തമായ മഴയും 28 നും 29 നും ലഭിച്ച അതിതീവ്രമഴയുമാണ് കേരളം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലിലേക്ക് നയിച്ചത്. എന്തുകൊണ്ടാണ് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും ഇത് ശ്രദ്ധിക്കാതിരുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.  

വെള്ളരിമല, വടുവാന്‍ചാല്‍, മുണ്ടക്കൈ, കല്ലടിമല, ചൂരല്‍മല, സൂചിപ്പാറ പ്രദേശങ്ങളിലാകെ ജൂലൈ 20 മുതല്‍ നിരന്തര മഴയാണ് ഉണ്ടായത്. 23 ആയതോടെ മഴ കനക്കാന്‍ തുടങ്ങി. 23 ന് 55.3 മില്ലീ മീറ്ററും 24 ന് 65.6 ഉും 25ാം തീയതി 115  26 ന് 107.7 മില്ലീമീറ്ററും വീതം മഴ രേഖപ്പെടുത്തി. 28 ന് മഴയുടെ തീവ്രത അല്‍പ്പം ശമിച്ചു. പക്ഷെ പിന്നെ വന്നതായിരുന്നു പെരുമഴ.

ഉരുള്‍പൊട്ടലിന് തൊട്ടു മുന്‍പുള്ള രണ്ടു ദിവസവും അതി തീവ്രമഴയാണ് ഉണ്ടായത്. 28ാം തീയതി 200.2 , 29 ന് 372 . 6 മീല്ലീമീറ്റര്‍ വീതം മഴ പെയ്തു. 12 ദിവസം കൊണ്ട് പ്രദേശത്ത് ലഭിച്ച 1069 മില്ലീമീറ്റര്‍മഴയുടെ പകുതിയിലും അധികം വെറും രണ്ടു ദിവസം കൊണ്ട് പെയ്തിറങ്ങി.  28 നും 29 നുമായി ലഭിച്ച 572.8 മീല്ലീമീറ്റര്‍ മഴയാണ് വന്‍ ഉരുള്‍പൊട്ടലിന് വഴിവെച്ചത്.

28 ന് ജില്ലയില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ടാണ് നല്‍കിയത്. 29 രാവിലെയും യെലോ അലര്‍ട്ട് തുടര്‍ന്നെങ്കിലും ഉച്ചക്ക് ഒരു മണിക്ക് അത് ഓറഞ്ച് അലര്‍ട്ടായി ഉയര്‍ത്തി. വയനാട്ടിലെ  ചൂരല്‍മല വെള്ളരിമല പ്രദേശത്ത് ജൂലൈ 20 മുല്‍ 31 വരെ  1069 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. 23 ന് മഴ കനത്തു. 23 ന് 55.3 മില്ലീ മീറ്റര്‍, 24 ന് 65.6 മി.മി, 25ാം തീയതി 115   മി.മി, 26 ാം തീയതി 107.7 മില്ലീമീറ്ററും വീതം മഴ രേഖപ്പെടുത്തി. 28 നും 29 നും തീവ്രമഴ പെയ്തു. 28ാം തീയതി 200.2 , 29 ന് 372 . 6 മീല്ലീമീറ്റര്‍ എന്നിങ്ങനെയാണ് മഴക്കണക്ക്.

ENGLISH SUMMARY:

Kalpetta Hume centre has alerted government about extreme railfall in Wayanad, says Report.