പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി. ഗോപാലിനെ വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചത് ലുക്ക് ഔട്ട് നോട്ടീസ് പിൻവലിച്ചതിനുശേഷം മാത്രം. തിങ്കളാഴ്ച പുലർച്ചെയാണ് ജർമ്മനിയിൽ നിന്ന് രാഹുൽ ഡൽഹിയിൽ തിരിച്ചെത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ രാഹുലിനെ ഡൽഹി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു.
പതിനാലാം തിയതി വരെ നടപടിയെടുക്കരുതെന്ന ഹൈക്കോടതി നിർദേശം പന്തീരാങ്കാവ് പൊലീസ് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പോരെന്നും ലുക്കൗട്ട് സർക്കുലർ പിൻവലിച്ചുള്ള ഉത്തരവ് വേണമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തുടർന്ന് ആഭ്യന്തരവകുപ്പ് സർക്കുലർ പിൻവലിച്ച് ഉത്തരവ് ഇറക്കിയതിനു ശേഷമാണ് രാഹുലിനെ വിട്ടയച്ചത്. ഉച്ചയ്ക്ക് 12. 45 ഓടെയാണ് രാഹുൽ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയത്.