benny

ഒന്നില്‍ പിഴച്ചാല്‍ പത്തെന്നതാണ് കണ്ണൂരിലെ മലയോര ഗ്രാമമായ ഒടുവള്ളിയിലെ കര്‍ഷകന്‍ ബെന്നിയ്ക്ക് കൃഷി നല്‍കിയ പാഠം. അഞ്ചേക്കറോളം ഭൂമിയില്‍ സമ്മിശ്രകൃഷി ചെയ്ത് വിജയം രചിച്ചിരിയ്ക്കുകയാണ് ബെന്നി.

 

മനോരഹരമായ കൃഷിത്തോട്ടം. കുടിയാന്മല റോഡിനോട് ചേര്‍ന്ന അഞ്ചേക്കര്‍ കുന്നിന്‍ചെരിവ് നിറയെ വിളകള്‍. പാട്ടത്തിനെടുത്ത ഭൂമിയില്‍ ഒരു വിള നശിച്ചാല്‍ മറ്റു വിളകള്‍ കര്‍ഷകന് താങ്ങാകും. സമ്മിശ്രകൃഷിയില്‍ അതാണ് ഗുണം. അങ്ങനെ ബെന്നി വിജയം കൊയ്ത് മുന്നേറുകയാണ്. വിവിധയിനം കിഴങ്ങുവര്‍ഗങ്ങളും, പച്ചക്കറികളുമാണ് ബെന്നി നട്ടുനച്ച് പരിപാലിച്ച് നേടിയെടുത്തത്.

കര്‍ഷകന്‍ പലതിനോടും പൊരുതണം. മണ്ണിനോടും മഴയോടും വെയിലിനോടും കാട്ടുമൃഗങ്ങളോടും വരെ. കാട്ടുപന്നികള്‍ ഇവിടെയും ഉറക്കം കെടുത്തുന്നുണ്ട്. കാട്ടുപന്നികളെ വകവരുത്തിയാല്‍ മാത്രമേ കൃഷി മുന്നോട്ടുപോകൂ എന്നാണ് ഈ കര്‍ഷകന്‍റെയും അനുഭവം. അതിന് നടപടി വേണ്ടത് അധികൃതരില്‍ നിന്നാണ്. 

ENGLISH SUMMARY:

Benny has created success by doing mixed farming on about five acres of land