സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും, കാസർകോടും ഒഴികെയുള്ള പത്തു ജില്ലകളിലും യെലോ അലർട്ടാണ്. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ ശക്തമായ മഴക്കും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ട്.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദേശമുണ്ട്. ശനിയാഴ്ച വരെ കേരളത്തിൽ പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.