വടകര ലോക്സഭ തിരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രചാരണം ലക്ഷ്യമിട്ടുള്ള കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിന്‍റെ അന്വേഷ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കോഴിക്കോട് റൂറല്‍ എസ്.പി അരവിന്ദ് സുകുമാറിനെ ഇക്കണോമിക് ഒഫന്‍സ് വിങ്ങിലേക്കാണ് മാറ്റിയത്. 'കാഫിര്‍' കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നയാളാണ് അരവിന്ദ് സുകുമാര്‍. സ്ക്രീന്‍ഷോട് ആദ്യം പ്രത്യക്ഷപ്പെട്ടത് സി.പി.എം ഗ്രൂപ്പുകളിലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.