പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി രാഹുല്‍ പി.ഗോപാല്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. രാഹുലും പരാതിക്കാരിയായ ഭാര്യയും ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുലിന്‍റെ ഹര്‍ജി പരിഗണിച്ച് കേസ് കോടതി റദ്ദാക്കാനും സാധ്യതയുണ്ട്.

ഭാര്യയുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കിയെന്നും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചെന്നും വിശദീകരിച്ചാണ് പൊലീസ് എടുത്ത ഗാര്‍ഹിക പീഡന കേസ് റദ്ദാക്കാന്‍ രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയ്ക്കൊപ്പം ഇക്കാര്യങ്ങള്‍ സാധൂരിക്കുന്ന ഭാര്യയുടെ സത്യവാങ്ങ്മൂലവും രാഹുല്‍   ഹൈക്കോടതിയില്‍ നല്‍കിയിരുന്നു.ഇതു പരിഗണിച്ചാണ് രാഹുലും പരാതിക്കാരിയായ ഭാര്യയും ഇന്ന് ഹാജരാകാന്‍ ഹൈക്കോടതി  ആവശ്യപ്പെട്ടത്. അതു വരെ പൊലീസിന്‍റെ നടപടി ഉണ്ടാവരുതെന്നും ജസ്റ്റിസ് ബദറുദീന്‍ ഉത്തരവിട്ടിരുന്നു. 

രാഹുല്‍ പറയുന്നത് ഭാര്യയും നേരിട്ട് കോടതിക്കു മുന്നില്‍ സ്ഥിരീകരിച്ചാല്‍ കേസ് റദ്ദക്കാനാണ് സാധ്യത. അതെ സമയം ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ച രാഹുലിന്‍റെ  ഭാര്യയുടെ സത്യവാങ്ങ്മൂലം ഭീഷണിപ്പെടുത്തി തയ്യാറാക്കിയതാണെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.അതെസമയം ഭാര്യയുടെ പരാതിയില്‍ പൊലീസ് ഗാര്‍ഹിക പീഡന കേസ് എടുത്തതു മുതല്‍ മുങ്ങിയ രാഹുല്‍ 3 മാസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനതാവളത്തില്‍ ഇറങ്ങിയത്.ഇതു വരെ രാഹുല്‍ എവിടെയായിരുന്നുവെന്നതില്‍ വ്യക്തതയില്ല.ഈ സാഹചര്യത്തില്‍ ഭാര്യയുമായി രാഹുല്‍ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകാനാണ് സാധ്യത. 

സ്തീധനം ആവശ്യപ്പെട്ട്  ഭര്‍ത്താവ് ക്രൂരമായി  മര്‍ദിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കുക.പിന്നീട് പറഞ്ഞത് എല്ലാം മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയുള്ള കള്ളമാണെന്ന് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തുക.എന്തായാലും 

ട്വിസ്റ്റുകള്‍ മാറി മറിഞ്ഞ പന്തീരങ്കാവ് കേസിന്‍റെ ഭാവി ഇന്ന് അറിയാം.

ENGLISH SUMMARY:

Today, the High Court will consider the plea filed by Rahul P. Gopal, the accused in the case, seeking the quashing of the Pantirangav domestic violence case