TOPICS COVERED

കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് റെഡ് എന്‍കൗണ്ടേഴ്സ് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിന്‍ റിബേഷ് രാമകൃഷ്ണന്‍. ഡിവൈഎഫ്ഐ നേതൃത്വം പറഞ്ഞതേ ഇക്കാര്യത്തില്‍  തനിക്കും പറയാനുള്ളൂവെന്ന് റിബേഷ് രാമകൃഷ്ണന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. താങ്കള്‍ ഗ്രൂപ്പില്‍ കാഫിര്‍ സക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തോ എന്ന ചോദ്യത്തോട് മൗനമായിരുന്നു റിബേഷിന്റെ മറുപടി. പൊലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന റിബേഷ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റാണ്

ENGLISH SUMMARY:

Kafir Screenshot Controversy; Red Encounters WhatsApp group admin was the first to respond