മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നത് കേരളത്തിൻറെ ഒറ്റക്കെട്ടായ ആവശ്യമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടക്കുന്നു. കോടതിക്ക് പുറത്തുവച്ചും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ശ്രമം തുടരുന്നു.  നിലവിൽ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ ആശങ്ക ഉളവാക്കുന്ന പ്രചരണങ്ങൾ പാടില്ലെന്നും റോഷി അഗസ്റ്റിന്‍ പറ​ഞ്ഞു

മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉടൻ പരിഹാരം കാണാണമെന്നാവശ്യപ്പെട്ട് ഇടുക്കി ചപ്പാത്തിൽ കൂട്ടഉപവാസവും സർവമത പ്രാർഥനയും നടന്നു. മുല്ലപ്പെരിയാർ സമരസമിതിയും ചപ്പാത്ത് സ്നേഹകൂട്ടായ്മായും കൂടിച്ചേർന്നാണ് സംഘടിപ്പിച്ചത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. പ്രശ്നത്തിൽ തുടർസമര പരിപാടികൾ ചർച്ച ചെയ്യാൻ മുല്ലപ്പെരിയാർ സമരസമിതി യോഗം ചേരും 

ENGLISH SUMMARY:

A new dam in Mullaperiyar is the united demand of Kerala: Minister