നാളെ രാവിലെ ആറുമുതല്‍ 24 മണിക്കൂര്‍ സമരത്തിന് ആഹ്വാനം ചെയ്ത് ഐഎംഎ. അത്യാഹിത, അടിയന്തര സേവനങ്ങള്‍ മുടക്കാതെയായിരിക്കും സേവനം. ഒപിയും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്കരിക്കാനാണ് തീരുമാനം. കൊല്‍ക്കത്തയില്‍ ഡോക്ടറെ പീഡിച്ചുകൊന്നതില്‍ പ്രതിഷേധിച്ചാണ് സമരം. അതേസമയം ജൂനിയര്‍ ഡോക്ടര്‍ ഇന്ന് പണിമുടക്കുകയാണ്. വാര്‍ഡ് ഡ്യൂട്ടി എടുക്കാതെയും ഒപി ബഹിഷ്കരിച്ചുമായിരിക്കും സമരം.അത്യാഹിത വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ഡോക്ടര്‍മാര്‍ കരിദിനവും ആചരിക്കും.