ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി ഏഴുമുതല്‍ പതിനൊന്നുവരെ പതിനഞ്ചുമിനിറ്റ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കാം. വൈദ്യുതി ലഭ്യതയില്‍ 500 മെഗാവാട്ട് വരെ കുറവ് വന്നതിനാലാണ് ഇത്. പവര്‍ എക്സ്ചേഞ്ചിലും വൈദ്യുതി ലഭ്യമല്ല. ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുതി നിലയത്തിലെ ഒരുജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് കഴിഞ്ഞദിവസവും വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിരുന്നു.പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു