• 9 ജില്ലകളില്‍ യെലോ അലര്‍ട്ട്
  • പത്തനംതിട്ടയില്‍ അതിശക്ത മഴയ്ക്ക് സാധ്യത
  • 20 വരെ മഴ തുടരും

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. വയനാട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം , ഇടുക്കി, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെലോ അലർട്ട് . ഈ ജില്ലകളിൽ പരക്കെ മഴ കിട്ടും. 20–ാംതീയതി വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം, ഇടുക്കി മുള്ളരിങ്ങാട് കനത്ത മഴയിൽ തോട്ടിൽ ജലനിരപ്പ് ഉയർന്നു. മുളരിങ്ങാട് ലൂർദ് മാതാ പള്ളി വികാരി ഫാദർ ജേക്കബ് വട്ടപ്പള്ളിയുടെ കാർ തോട്ടിൽ ഒഴുക്കിൽപ്പെട്ടു. വികാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാലു മണിക്കൂറോളം തുടർച്ചയായി പെയ്ത മഴയാണ് അപകടത്തിന് കാരണം. പ്രദേശത്തെ വൈദ്യുതി ബന്ധം ഭാഗികമായി തകർന്നു. അടിയന്തര സാഹചര്യം ഉണ്ടായാൽ  നേരിടാൻ ദുരന്ത നിവാരണ അതോറിറ്റി സജ്ജമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ENGLISH SUMMARY:

IMD issues orange alert in Pathanamthitta, widespread rain warning across Kerala