chinnakkanal-elephant-file

കാട്ടാന ആക്രമണം പതിവായ ഇടുക്കി ചിന്നക്കനാലിൽ വേണ്ടത്ര സേവനം ഒരുക്കാതെ വനംവകുപ്പ്. മേഖലയിൽ ആർആർടിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് ജീവനക്കാരും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെ സർക്കാർ അവഗണന തുടരുകയാണ്.

 

കാട്ടാന ആക്രമണത്തിൽ നിരവധിപേർ മരിച്ചതോടെയാണ് വനം മന്ത്രിയുടെ നിർദേശപ്രകാരം ചിന്നക്കനാലിൽ പ്രത്യേക ആർആർടിയെ നിയോഗിച്ചത്. നാലുമാസം മുമ്പ് വനം വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടത്തിൽ ആർആർടിപ്രവർത്തനം തുടങ്ങി. എന്നാൽ ഇതുവരെ ഇവിടെ സ്ഥിര ജീവനക്കാരെ നിയമിച്ചിട്ടില്ല. ദേവികുളം റേഞ്ചിലെ വിവിധ സെക്ഷനുകളിൽ നിന്നും വർക്കിംഗ് അറേഞ്ച്മെന്‍റില്‍ നിയമിച്ചിരിക്കുന്ന നാല് ജീവനക്കാർ മാത്രമാണ് ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലുള്ളത്.

പ്രദേശത്ത് പരിചയസമ്പന്നരായ താൽക്കാലിക വാച്ചർമാർ ഉണ്ടെങ്കിലും ഒരേസമയം പല സ്ഥലങ്ങളിലായി കാട്ടാനകൾ ഇറങ്ങുന്നത് പ്രതിസന്ധിയാണ്. ആനകളെ തുരത്താൻ ഒരുമാസം 15,000 രൂപയുടെ പടക്കം വേണം. പലപ്പോഴും ഇതിനായി വനംവകുപ്പ് ഫണ്ട് അനുവദിക്കാറില്ല. കാട്ടാന ആക്രമണത്തില്‍ ആരെങ്കിലും മരിക്കുമ്പോഴല്ലാതെ സര്‍ക്കാര്‍ ചിന്നക്കനാലുകാരെ ഓര്‍ക്കാറില്ല. കുടുംബത്തിനുള്ള ധനസഹായത്തിന് അപ്പുറം ആ ഓര്‍മ മറവിക്ക് വഴിമാറും. സഹിച്ച് സഹിച്ച് നിസഹായരായൊരു ജനതയായി ഇവിടുത്തുകാര്‍ പരിണാമപ്പെട്ടുകഴിഞ്ഞു.

ENGLISH SUMMARY:

The forest department has not prepared enough services in Idukki Chinnakanal, where forest attacks are frequent.