കുറുവാ സംഘത്തിന് പിന്നാലെ കേരളത്തിൽ വിലസി തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷണം സംഘം ഇറാനി ഗ്യാങ്. ഇടുക്കി നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ഗ്യാങ്ങിലെ രണ്ടുപേർ പിടിയിലായി. കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയവരാണ് പിടിയിലായത്
പിടിച്ചുപറി, മാല പൊട്ടിക്കൽ, പോക്കറ്റടി തുടങ്ങി എല്ലാത്തരത്തിലുമുള്ള മോഷണ രീതികൾ പയറ്റുന്നവരാണ് തമിഴ്നാട്ടിലെ ഇറാനി ഗ്യാങ്. ആന്ധ്ര മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളാണ് പ്രവർത്തന മേഖല. ചെറിയ സംഘങ്ങളായി തിരിഞ്ഞ് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. നെടുങ്കണ്ടത്തെ ജ്വല്ലറിയിൽ കടുക്കൻ ചോദിച്ചെത്തിയ ശേഷം സ്വർണം മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ഇറാനി ഗ്യാങ്ങിലെ മധുര പേരായൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവർ പിടിയിലായത്
മോഷണത്തിനു ശേഷം ബസിൽ തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ഇരുവരുടെയും ശ്രമം പിടിയിലായവർ മുൻപും നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. നേരത്തെ രാജാക്കാട് ജ്വല്ലറിയിലും മോഷണം നടത്തിയത് ഇതേ സംഘം ആണെന്നാണ് സൂചന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.