puthiyatheru-road

കണ്ണൂര്‍ ടൗണില്‍ ഏറ്റവും തിരക്കുള്ള സ്ഥലങ്ങളിലൊന്നാണ് പുതിയതെരു. പയ്യന്നൂര്‍ അടക്കം, കാസര്‍കോട് ഭാഗത്തേക്കുള്ള വഴി. ഇവിടമൊന്നു താണ്ടാന്‍ കുറച്ചൊന്നും പണിപ്പെട്ടാല്‍ പോര. റോഡിലെ കുഴികള്‍ ചാടിച്ചാടി നടുവൊടിയും. കുലുങ്ങിയാടി, പൊടി ശ്വസിച്ച്, നടുവൊടിഞ്ഞ് ഒരു നഗരയാത്ര. പുതിയതെരു, വളപട്ടണം വഴി പോകുന്നവര്‍ തടികേടാകാതിരിക്കാന്‍ ഇറങ്ങി നടക്കുന്നതാണ് നല്ലത്. കുഴിയടയ്ക്കാന്‍ മെറ്റല്‍ ഇട്ടിട്ടും ദുരിതയാത്രക്ക് ഒരറുതയുമില്ല. ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങള്‍ കാരണം ഗതാഗതക്കുരുക്കും ഇതിനൊപ്പം സഹിക്കണം. ആംബുലന്‍സുകള്‍ പോലും വഴിമുട്ടുന്നത് സ്ഥിരം കാഴ്ച.

 
ENGLISH SUMMARY:

Pathetic situation of Kannur, Puthiyatheru road.