ജീവിക്കാൻ ആകെയുണ്ടായിരുന്നു ഉപജീവന്മാർഗം നഷ്ടപ്പെട്ടു പെരുവഴിയിലാണ് ചൂരൽമല സ്വദേശി വാസു. കിടപ്പാടവും, അന്നത്തിനു വക കണ്ടെത്തിയിരുന്ന ഇടവും ഉരുളെടുത്തതോടെ രണ്ടുപെണ്മക്കളുമായി എവിടേക്ക് പോകും എന്നറിയാതെ നിൽക്കുകയാണ് ഈ പിതാവ്.
ഈ ഭൂമിയിലെ മണ്ണ് ചൂണ്ടി ഈ മനുഷ്യൻ പറയുന്നു ഇവിടെ ആയിരുന്നു എന്‍റെ കട. അതെ അതിന്നൊരു ഓർമ ആയി. 15 വർഷത്തിലധികമായി ചൂരൽ മലയുടെ താഴ്വാരത്ത് ആക്രി കട നടത്തുകയായിരുന്നു വാസു. വെള്ളാർമല സ്കൂളിന് പിന്നിലായാണ് വീട്. ഉരുൾപൊട്ടിയ രാത്രി കയ്യിൽ കിട്ടിയതും വാരിക്കൂട്ടി ഇറങ്ങി ഓടിയതാണ്. സമ്പാദ്യമത്രയും ഉരുൾ എടുത്തു.
രണ്ടു പെൺമക്കളാണുള്ളത്. ഇരുവരെയും പഠിപ്പിച്ചു നല്ല നിലയിൽ ആക്കണം. ഒന്നേന്ന് ഇനി ജീവിതം കെട്ടിപ്പടുക്കണം. തൊഴിലെടുക്കാൻ മനസ്സുണ്ട്. ഉപജീവനമാർഗമാണ് ഇനി ആവശ്യം.